Showing posts with label trip. Show all posts
Showing posts with label trip. Show all posts

Tuesday, 1 September 2020

മൺറോ തുരുത്ത്


കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിലുള്ള മൺറോ തുരുത്ത് എന്ന ചെറുദ്വീപ് അതിന്റെ ഭൂപ്രകൃതികൊണ്ടും വശ്യഭംഗികൊണ്ടും മാത്രമല്ല ചരിത്രപരമായ സ്ഥാനമാനങ്ങൾകൊണ്ടുകൂടി പ്രശസ്തമാണ്.അഷ്ടമുടിക്കായലിന് കുറുകേയുള്ള തീവണ്ടിയാത്രകളിൽ ഈ തുരുത്തിനെ കാണാത്തവർ കുറവായിരിക്കും.കായലും കല്ലടയാറും പുണരുന്ന ഈ ദ്വീപിന് ആ പേരുകിട്ടിയത് തിരുവിതാംകൂറിലെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ ജോൺ മൺട്രോയുടെ ഓർമ്മയിലാണ്.തന്റെ അധികാര പരിധിയിൽ ഉണ്ടായിരുന്ന ഈ പ്രദേശം മിഷനറി ചർച്ച് സൊസൈറ്റിക്ക് നൽകിയ ദിവാനോടുള്ള കടപ്പാടിൽ അവരാണ് ഈ ദ്വീപിന് മൺറോ തുരുത്ത് എന്ന പേര് നൽകിയത്.ഇന്നും ഈ സ്ഥലം അതേ പേരിൽ അറിയപ്പെടുന്നു.

മൺറോ തുരുത്ത് അതിന്റെ പേര് കൊണ്ട് ഓർമ്മിപ്പിക്കുന്ന കേണൽ മൺറോയെത്തേടി പോകുമ്പോൾ ചരിത്രത്തിൽ ഒരു വിപ്ലവനായകനെപ്പോലെ നിൽക്കുന്ന ആ ബ്രിട്ടീഷ് ദിവാനെകണ്ടുമുട്ടാം.കിരാതമായ  ജാതിവ്യവസ്ഥകളും മനുഷ്യത്വവിരുദ്ധമായ അടിമവ്യാപാരങ്ങളും കർക്കശമായ നികുതിപ്പിരിവുകളും കൊണ്ട് ഭൂരിപക്ഷം വരുന്ന അവർണ്ണ ജനതയെ പൊറുതിമുട്ടിച്ച തിരുവിതാംകൂർ രാജഭരണങ്ങളുടെ ചരിത്രം തിരുത്തി എഴുതിയ കേണൽ മൺറോ,രാജാക്കന്മാരുടെ വെളിവുകേടുകളിലേക്ക് അല്പം വെളിച്ചം കൊണ്ടുവന്ന ദിവാനായിരുന്നു.അദ്ദേഹത്തിന്റെ നിർണ്ണായകമായ ഇടപെടലുകളും നീതിബോധവും തിരുവിതാംകൂറിൽ അനവധി വിപ്ലവങ്ങൾക്ക് കാരണമായിട്ടുണ്ട്.തിരുവിതാംകൂറിലെ രാജാക്കന്മാരും വേലുത്തമ്പി ഉൾപ്പടെയുള്ള ദിവാന്മാരും ഏർപ്പെടുത്തിയിരുന്ന മർദ്ദനനികുതി ഭാരങ്ങളിൽ നിന്നും അടിമക്കച്ചവടങ്ങളിൽ നിന്നും പതിത ജനതയെ രക്ഷിച്ചതിൽ കേണൽ മൺട്രോയോടാണ് ചരിത്രം നന്ദി പറയുന്നത്.

കച്ചവടത്തിന് കടൽ കടന്ന് വന്നവർ കാര്യക്കാരും അധികാരികളുമായി നമ്മെ അടിമകളാക്കി എന്ന് പാഠപുസ്തകങ്ങളിൽ വായിച്ച് പഠിച്ചപ്പോഴും സ്വദേശികളായ ജന്മിമാരും രാജാക്കന്മാരും ബ്രാഹ്‌മണ പൗരോഹിത്യങ്ങളും ദുഷ്പ്രഭുത്വങ്ങളും മനുഷ്യർ എന്ന പദവി നിഷേധിച്ച ഒരു വിഭാഗം ജനങ്ങളുടെ തലവര മാറ്റിയെഴുതിയതിൽ ബ്രിട്ടീഷ് ഭരണത്തിന്റെ സ്ഥാനം നിഷേധിക്കാവുന്നതായിരുന്നില്ല എന്ന സത്യം ക്‌ളാസ്സ് മുറികളിൽ നാം കേൾക്കാതെപോയി. സ്വാതന്ത്ര്യം ആരിൽ നിന്നെന്നല്ല എന്തിൽ നിന്നാദ്യം എന്നതായിരുന്നു പ്രസക്തം.മൃഗങ്ങൾക്ക് പോലും കിട്ടുന്ന പരിഗണനയില്ലാതെ സ്വന്തം മണ്ണിൽ ജാതിക്കളങ്ങളിൽ നിൽക്കേണ്ടിവന്ന അനവധി മനുഷ്യർക്ക് സായിപ്പായിരുന്നില്ല ശത്രു.ഭീമാ കൊരേഗാവോ ഉൾപ്പടെ എത്രയെത്ര സംഭവങ്ങളിൽ സായിപ്പ് അവർക്ക് അതിജീവനത്തിന്റെ ശക്തിയായിരുന്നു എന്ന് ഭൂതകാലത്തിലെ തിരനോട്ടങ്ങളിൽ നിന്ന് നമുക്ക് അടിവരയിട്ട് വായിക്കാം.

ബ്രിട്ടീഷ്കാർ നന്മ മാത്രം ചെയ്തവരും സ്നേഹ ദൂതരുമായിരുന്നു എന്നല്ല,മറിച്ച് നാട്ടുരാജ്യങ്ങളിൽ മനുഷ്യൻ എന്ന അവകാശമില്ലാതെ ദുരിതക്കയങ്ങളിൽ ജീവിക്കേണ്ടിവന്ന ഒരു ജനതയ്ക്ക് അങ്ങനെയൊരു വിദേശാധിപത്യവും അധികാര കൈമാറ്റങ്ങളും ഉടച്ച് വാർപ്പുകളും അനിവാര്യമായിരുന്നു.ചരിത്രപരമായ ആ നിയോഗമാണ് തിരുവിതാംകൂറിൽ കേണൽ മൺറോ സ്തുത്യർഹമായി നടപ്പാക്കിയത്.അഭിനവ ദേശസ്നേഹികൾ ആരെങ്കിലും നാളെ 'മൺറോ തുരുത്തിന്റെ' പേര് തിരുത്തിയേക്കാം.പക്ഷെ അപ്പോഴും കേരളത്തിന്റെ നവോത്‌ഥാനങ്ങളുടെ നാൾവഴികളിൽ നിന്ന് കേണൽ മൺറോ എന്ന സായിപ്പിന്റെ പേര് ആർക്കും വെട്ടിമാറ്റാൻ കഴിയില്ല.

ആർഷഭാരത ഗീർവ്വാണങ്ങളും രാജഭക്തിയുടെ രാമായണങ്ങളും കേട്ടു മടുക്കുമ്പോൾ ചരിത്രത്തിലേക്കൊന്ന് നഗ്‌നപാദരായി നടന്നുചെല്ലാൻ ആർക്കെങ്കിലും തോന്നുമ്പോൾ കേണൽ മൺറോയേയും അവർ കാണാതിരിക്കില്ല.ശംബൂകൻമാരുടെ തലയറുത്ത രാജാക്കന്മാരെ  മാത്രമല്ല , ശംബൂകൻമാരുടെ തലയറുക്കാൻ നിന്ന രാജാക്കന്മാരിൽ നിന്ന് ഉടവാൾ പിടിച്ചുവാങ്ങിയ കരുത്തനായ ഒരു ദിവാനെയും  അവർക്ക് കാണാതെ പോകാനാവില്ല.


Friday, 28 August 2020

ആനയടികുത്ത് വെള്ളച്ചാട്ടം



➡️ആനയടികുത്ത് വെള്ളച്ചാട്ടം ⬅️

➡️ ആനയടിക്കുത്ത് എന്നു പറയുന്നത് ഇടുക്കി തൊടുപുഴയ്ക്ക
സമീപം സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്. ഇടുക്കിയിലെ
പുറംലോകം അറിയപ്പെടാതെ കിടന്ന  ഒരു സ്ഥലമമായിരുന്നു ഇത്.


➡️ തൊടുപുഴയിൽ നിന്നും 20 km അകലെ ഒളിഞ്ഞിരിക്കുന്ന
കാട്ടാറിൻ കിടുക്കാച്ചി സൗന്ദര്യം. മഴക്കാലത്തു
യൗവ്വനയുക്തയാകുന്നവളാണ് ആനച്ചാടികുത്തി വെള്ളച്ചാട്ടം.
അടിപൊളി. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ആനയെ പോലെ
വലിയ പാറക്കല്ല് അതിനെ തഴുകി മുണ്ടൻ മുടിയുടെ
നെറുകയിൽ നിന്നും പെയ്യുന്ന വെള്ളം മീറ്ററുകളോളം
വിസ്തൃതിയിൽ പാറയിലൂടെ കളകളാരവമായി താഴെ
പതിക്കുന്നു. ആ ഭാഗങ്ങളിൽ അരവരെ മാത്രമേ വെള്ളം
ഉള്ളൂ. അവിടെ നിന്ന് സുഖമായി സ്നാനം ചെയ്യാം. കുട്ടികൾ
വരെ നീരാടാറുണ്ട്.

➡️ ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടത്തിന് ഈ പേരു വന്നതിനു
പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഒരിക്കൽ രണ്ട്
ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാന കാൽവഴുതി
ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാൽ ഈ
വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട്
അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം
അറിയപ്പെടുന്നു...
 
➡️ ആന കാൽവഴുതി വീണ് മരിച്ചെന്നാണ്
പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം
സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം.
കുട്ടികളുൾപ്പെടെയുള്ളവർക്ക് ധൈര്യത്തിൽ ഇറങ്ങാവുന്ന
അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാൽത്തന്നെ
ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം
ചെലവഴിക്കാം... 

എഴുത്ത് 📝 - @entea_yathrakal

ഉറുമ്പിക്കര




➡️ ഉറുമ്പിക്കര ⬅️

➡️ സഞ്ചാരികളുടെ സ്വർഗം ആയ ഇടുക്കിയിലെ മറ്റൊരു മനോഹരമായ സ്ഥലം. ട്രക്കിങ്ങിനും ഓഫ്‌ റോഡിനും പറ്റിയ സ്ഥലം ആണ് ഉറുമ്പിക്കര. ഒരു നയനമനോഹരമായ വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഒരു ട്രക്കിങ് അനുഭവം തരുന്ന റൂട്ട് ആണ് ഉറുമ്പിക്കര.

➡️ സമുദ്ര നിരപ്പിൽ നിന്നും 3,500m അടി ഉയരത്തിൽ ആണ് ഉറുമ്പിക്കര സ്ഥിതി ചെയ്യുന്നത്.. വാഗമണ്ണിനും കുട്ടിക്കാനത്തിനും ഇടയിൽ ആണ് ഉറുമ്പിക്കര എന്ന ഈ മനോഹര സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏന്തയാർ ടൗണിൽ നിന്നും 10 കിലോമീറ്റർ ദൂരം ഉണ്ട് ഉറുമ്പിക്കരയിലേക്ക്. ഒരു കിടു ട്രക്കിങ് നും, ഓഫ് റോഡിനും പറ്റിയ സ്ഥലം ആണ് ഉറുമ്പിക്കര. വളരെ മോശം റോഡുകൾ ആയതിനാൽ 4 വീൽ ഡ്രൈവ് ജീപ്പുകളെ ആശ്രയിക്കുന്നതാണ് നല്ലത്. കുറച്ചു ദൂരം ജീപ്പിൽ സഞ്ചരിച്ചാൽ പിന്നീട് 4 കിലോമീറ്റർ ട്രക്കുങ് റൂട്ട് ആണ്.

➡️Nearest tourist place 👇

⏩️ വാഗമൺ 
⏩️ ഉളുപ്പുണ്ണി 
⏩️ ഉപ്പുകുളം ഡാം 
⏩️ ഇല്ലിക്കൽ കല്ല് 
⏩️ കുട്ടിക്കാനം 
⏩️ പാഞ്ചാലിമേട് 
⏩️ ഏലപ്പാറ.

ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം. 😊

Writing 📝credits @sanjarikal

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ 

Location 🌍 : Urumbikara 


പാൽകുളം മേട്



➡️ പാൽകുളം മേട് ⬅️

➡️ ഇടുക്കിയിലെ ഏറ്റവും അനുയോജ്യമായ ട്രെക്കിംഗ് സ്ഥലങ്ങളിൽ ഒന്നാണ് പാൽകുലമേഡു. കുന്നിൻ മുകളിലുള്ള ഒരു ചെറിയ ശുദ്ധജലക്കുളം മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് മറ്റൊരു രത്നം നൽകുന്നു. ഈ കുളം കാരണം കുന്നിന് പാൽ-കുലം-മെഡു എന്ന പേര് ലഭിച്ചു...

➡️ ഇടുക്കിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3125 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏത് പ്രായത്തിലുമുള്ള വിനോദ സഞ്ചാരികൾക്ക് ഇവിടം വളരെയധികം താൽപ്പര്യമുള്ളതാണ്. സാഹസിക യാത്രികർക്കും ട്രെക്കിംഗുകൾക്കും അനുയോജ്യമായ സ്ഥലമാണിത്. 

➡️ ജൂൺ മുതൽ സെപ്റ്റംബർ വരെ വരുന്ന മഴക്കാലം ഒഴികെ എല്ലാ സമയത്തും കാലാവസ്ഥ ശാന്തമായിരിക്കുന്നതിനാൽ വർഷത്തിൽ ഏത് സമയത്തും ഈ സ്ഥലം സന്ദർശിക്കാം. പ്രകൃതിദത്ത ലക്ഷ്യസ്ഥാനമായ ഇടുക്കിക്ക് സമീപമാണ് ഇവിടം. ചരിത്രപരമായ സംഭവങ്ങളും പരിസരവും ഇവിടെയുണ്ട്.

➡️ ഇന്ന് ഈ സ്ഥലം കേരള ടൂറിസത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. 

➡️പാൽകുലമേഡിലേക്ക് എങ്ങനെ എത്തിച്ചേരാം പർക്കുലമേടു കൊടുമുടിയിലേക്കുള്ള ട്രെക്ക് ആരംഭിക്കുന്നത് ചെരുത്തോണിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ചുരളി എന്ന ചെറുപട്ടണത്തിൽ നിന്നാണ്. ചുരളിയിൽ എത്തിക്കഴിഞ്ഞാൽ ടാർ ചെയ്ത റോഡിലൂടെ കുന്നിലേക്ക് പോകുക. ചുരുള്യിൽ നിന്ന് 6 കിലോമീറ്റർ സഞ്ചരിച്ച ശേഷം, നിങ്ങൾ മറ്റൊരു ജംഗ്ഷനിൽ എത്തും, അവിടെ നിന്ന് കുത്തനെയുള്ള കയറ്റത്തോടെ റോഡിലൂടെ ഇടതോട്ട്  തിരിഞ്  അവിടുന്ന് ഒരു 4 km trek ചെയ്താൽ അവിടെ എത്താൻ സാധിക്കും... 
@entea_yathrakal

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ 

Location 🌍 : Palkulammeadu 

IDUKKI THE QUEEN


➡️ ഹൈറേൻജ്‌ ⛰️💚 ⬅️

ഇടുക്കി അതൊരു വികാരമാണ്...💚💯 ഇടുക്കിക്ക് യാത്ര പോയവർക്ക് അറിയാം ഇടുക്കിയിലെയ്ക് എത്തുമ്പോൾ കിട്ടുന്ന ആ ഫീൽ... 💚💚💚 

➡️ കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ്.. 

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്. രാമക്കൽമേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം,പാൽക്കുളം , തൊമ്മൻ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്...