Friday 28 August 2020

ആനയടികുത്ത് വെള്ളച്ചാട്ടം



➡️ആനയടികുത്ത് വെള്ളച്ചാട്ടം ⬅️

➡️ ആനയടിക്കുത്ത് എന്നു പറയുന്നത് ഇടുക്കി തൊടുപുഴയ്ക്ക
സമീപം സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്. ഇടുക്കിയിലെ
പുറംലോകം അറിയപ്പെടാതെ കിടന്ന  ഒരു സ്ഥലമമായിരുന്നു ഇത്.


➡️ തൊടുപുഴയിൽ നിന്നും 20 km അകലെ ഒളിഞ്ഞിരിക്കുന്ന
കാട്ടാറിൻ കിടുക്കാച്ചി സൗന്ദര്യം. മഴക്കാലത്തു
യൗവ്വനയുക്തയാകുന്നവളാണ് ആനച്ചാടികുത്തി വെള്ളച്ചാട്ടം.
അടിപൊളി. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ആനയെ പോലെ
വലിയ പാറക്കല്ല് അതിനെ തഴുകി മുണ്ടൻ മുടിയുടെ
നെറുകയിൽ നിന്നും പെയ്യുന്ന വെള്ളം മീറ്ററുകളോളം
വിസ്തൃതിയിൽ പാറയിലൂടെ കളകളാരവമായി താഴെ
പതിക്കുന്നു. ആ ഭാഗങ്ങളിൽ അരവരെ മാത്രമേ വെള്ളം
ഉള്ളൂ. അവിടെ നിന്ന് സുഖമായി സ്നാനം ചെയ്യാം. കുട്ടികൾ
വരെ നീരാടാറുണ്ട്.

➡️ ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടത്തിന് ഈ പേരു വന്നതിനു
പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഒരിക്കൽ രണ്ട്
ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാന കാൽവഴുതി
ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാൽ ഈ
വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട്
അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം
അറിയപ്പെടുന്നു...
 
➡️ ആന കാൽവഴുതി വീണ് മരിച്ചെന്നാണ്
പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം
സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം.
കുട്ടികളുൾപ്പെടെയുള്ളവർക്ക് ധൈര്യത്തിൽ ഇറങ്ങാവുന്ന
അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാൽത്തന്നെ
ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം
ചെലവഴിക്കാം... 

എഴുത്ത് 📝 - @entea_yathrakal

No comments:

Post a Comment